മലേറിയ ബാധിച്ച് അസമില്‍ 27 പേര്‍ മരിച്ചു
ഗുവാഹത്തി: അസമില്‍ മലേറിയ ബാധിച്ച് 27 പേര്‍ മരിച്ചു. രോഗബാധയെത്തുടര്‍ന്ന് 70 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് മരണങ്ങളെല്ലാം നടന്നത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അസം സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട മരണങ്ങള്‍ മാത്രമാണ് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലക്ഷ്മിപൂര്‍ ,ഗോല്‍ഘട്ട് ജില്ലകളിലാണ് രോഗം കൂടുതലായി പടര്‍ന്നുപിടിച്ചിട്ടുള്ളത്. രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നവരോടെല്ലാം രക്തപരിശോധന നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മാത്രമല്ല പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications