സോണിയ 17ന് പത്രിക സമര്‍പ്പിക്കും
ലക്നൗ: റായ് ബറേലി മണ്ഡലത്തിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി 17 ന് പത്രിക സമര്‍പ്പിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പു വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും. മേയ് എട്ടിനാണ് വോട്ടെടുപ്പ്. വിമത ബി. ജെ. പി നേതാവ് ഉമാഭാരതിയുടെ അനുയായിയായ പ്രഭാ സിംങ്ങ് ലോധ് മാത്രമാണ് ഇതുവരെ സോണിയക്കെതിരെ മത്സരിക്കുമെന്നുറപ്പായ സ്ഥാനാര്‍ത്ഥി.
ഉമയുടെ പുതിയപാര്‍ട്ടി ഈ മുപ്പതിനേ നിലവില്‍ വരൂ. അതിനാല്‍ അപ്നാ ദള്‍ ടിക്കറ്റിലാണ് പ്രഭ പത്രിക നല്‍കുക. ബി ജെ പി യും സമാജ് വാദി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. സോണിയയെ എതിര്‍ക്കേണ്ടെന്നാണ് ബി. എസ്. പി തീരുമാനം.












Click it and Unblock the Notifications