പ്രഫ. ഈച്ചര വാര്യര്‍ അന്തരിച്ചു
തൃശ്ശൂര്‍ : പ്രഫ. ഈച്ചര വാര്യര്‍ അന്തരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ക സ്റഡിയില്‍ കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ പിതാവാണ് ഈച്ചരവാടര്യര്‍ . വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ മദര്‍ ആശുപത്രിയില്‍ ഇന്നുപുലര്‍ച്ചെ 5.10നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. സംസ്കാരം വൈകീട്ട് അഞ്ചിന് തറവാട്ടുവളപ്പില്‍ നടക്കും.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി ഈച്ചരവാര്യര്‍ ആശുപത്രിയിലായിരുന്നു. രാജനെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന് രാജിവെക്കേണ്ടിവന്നത്.
രാജന്റെ തിരോധാനത്തിനെതിരെയുള്ള നിരന്തര പോരാട്ടമായിരുന്നു ഈച്ചരവാര്യരുടെ ജീവിതം . ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നപേരില്‍ ഈച്ചരവാര്യര്‍ എഴുതിയ പുസ്തകം ഏറെ ജനശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ മനുഷ്യാവകാശ പോരാട്ടചരിത്രത്തില്‍ മകനുവേണ്ടിയുള്ള ഈ പിതാവിന്റെ അന്വേഷണം ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.












Click it and Unblock the Notifications