തവളകള്‍ ജനജീവിതം ദുസ്സഹമാക്കുന്നു
കല്പറ്റ: പ്രത്യേക വിഭാഗത്തില്‍ പെട്ട തവളകള്‍ കൂട്ടമായി നാട്ടിലെത്തിയത് റിസര്‍വോയറിന് സമീപമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഡാമുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്റെ ആദ്യത്തെ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രൗണ്‍ നിറത്തിലുള്ള ചെറിയ ആയിരക്കണക്കിന് തവളകളാണ് ബനസുര സാഗര്‍ റിസര്‍വോയറില്‍ നിന്നും വയനാട് ജില്ലയിലെ തരിയോട് ഗ്രാമത്തിലെത്തിയിരിക്കുന്നത്. തവളകളെ ചവിട്ടാതെ വഴിയിലൂടെ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്.
രാത്രികളിലാണ് ഇവ കൂട്ടമായി ഗ്രാമത്തിലെത്തുന്നത്. ഫാമുകളിലും വീടുകളിലും ഇവ പ്രവേശിക്കുന്നുണ്ട്. തവളകളില്‍ പലതും ചത്തൊടുങ്ങിയതു മൂലം ഇവിടെ കടുത്ത ദുര്‍ഗന്ധമാണ് നിലനില്‍ക്കുന്നത്. ഒട്ടേറെ തവളകള്‍ കിണറുകളിലെത്തിപ്പെട്ടതു കാരണം വെള്ളവും മലിനപ്പെട്ടു. ഇങ്ങനെയൊരു പ്രശ്നം ആദ്യമായാണ് നേരിടുന്നതെന്ന് ഒരു നാട്ടുകാരന്‍ പറഞ്ഞു.












Click it and Unblock the Notifications