ഷംസീറക്ക് കളരി പഠിപ്പിക്കല്‍ ഒരു വ്രതം
മലപ്പുറം: ആയിരത്തോളം വരുന്ന സ്ത്രീകള്‍ക്കു കുട്ടികള്‍ക്കും കളരിയില്‍ പരിശീലനം നല്‍കുന്നത് ഷംസീറ ഒരു വ്രതം പോലെയാണ് അനുഷ്ഠിക്കുന്നത്. സ്കൂളിലെയും കോളജിലെയും പെണ്‍കുട്ടികളെയും കളരിയെന്ന കായികകല പഠിപ്പിക്കാന്‍ ഷംസീറ താത്പര്യപ്പെടുന്നു.
മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന നാട്ടിന്‍പുറത്തുകാരിയായ ഷംസീറ കളരി പഠിക്കാന്‍ ആരംഭിക്കുന്നത് ഒരു അനിഷ്ട സംഭവത്തെ തുടര്‍ന്നാണ്. തന്നെ ശാരീരികമായി പീഡിപ്പിക്കാന്‍ ഒരാള്‍ ശ്രമിക്കുകയും മകനെ ആക്രമിക്കുകയും ചെയ്ത സംഭവം ഷംസീറയുടെ മനോഭാവം തന്നെ മാറ്റി. അങ്ങനെയാണ് കളരി പഠിക്കാന്‍ ഷംസീറ തീരുമാനിക്കുന്നത്.
എട്ടു വര്‍ഷത്തോളം കളരി പഠിച്ച ഷംസീറ ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളരി പഠിപ്പിക്കുന്നു. ഷംസീറയുടെ കീഴില്‍ ആയിരത്തോളം പേരാണ് കളരി പരിശീലനം തേടുന്നത്.
എല്ലാ പെണ്‍കുട്ടികളും കളരി പഠിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിലൂടെ ദുഷ്ചെയ്തികളെ ചെറുക്കാന്‍ അവര്‍ക്കാവുമെന്നും ഷംസീറ പറയുന്നു.












Click it and Unblock the Notifications