മുസ്ലിം സംഘടനകളുടെ പിന്തുണ ഇടതിന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം സംഘടനകളുടെ പിന്തുണ ഇടതുമുന്നണിക്ക് ലഭിക്കുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലും ആശങ്ക പുലര്‍ത്തുന്നു.
പിഡിപി, ജമാഅത്തെ ഇസ്ലാമി, സിഎച്ച് സെക്യുലര്‍ ഫോറം തുടങ്ങിയ സംഘടനകള്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫിനെ അലോസരപ്പെടുത്തിയിട്ടുണ്ട്. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തിന്റെയും പിന്തുണ എല്‍ഡിഎഫിനായിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എല്‍ഡിഎഫിന് ലഭിച്ചത് മഞ്ചേരി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സമൂല പരിഷ്കരണവാദികളായ ഇസ്ലാമിക് സംഘടനകളുടെ പിന്തുണയും എല്‍ഡിഎഫിന് ലഭിച്ചേക്കും. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ഈ സംഘടനകളുടെ പിന്തുണ സ്വാധീനിച്ചേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ വിജയിച്ച എല്‍ഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം സംഘടനകള്‍ പരസ്യപിന്തുണ നല്‍കുന്നത് യുഡിഎഫില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications