പൊലീസ് കുറ്റവാളികളുടെ ലിസ്റ് തയ്യാറാക്കുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈയിടെയുണ്ടായ ബോംബ് സ്ഫോടനങ്ങളും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍ പൊലീസ് കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നു.
തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലെ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നതിന് സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷിനും റൂറല്‍ എസ്പി സി.ഷറഫുദ്ദീനും ഡിജിപി രമണ്‍ ശ്രീവാസ്തവ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരള കുറ്റകൃത്യ നിരോധന ഓര്‍ഡിന്‍സ് പ്രകാരമാണ് കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നത്. ഈ ഓര്‍ഡിന്‍സ് പ്രകാരം ക്രമസമാധാനം നിലനിര്‍ത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഒരാളെ അറസ്റ് ചെയ്യാന്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ട്. ഇങ്ങനെ അറസ്റിലായ ആളെ ആറു മാസം വരെ കസ്റഡിയില്‍ വയ്ക്കാം.
മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്ന പ്രദേശങ്ങളായി 15 സ്ഥലങ്ങളെ പൊലീസ് വേര്‍തിരിച്ചിട്ടുണ്ട്. ഫറൂക്ക്, നല്ലളം, ബേപ്പൂര്‍, മാറാട് എന്നീ സ്ഥലങ്ങള്‍ ഇതില്‍ പെടുന്നു.












Click it and Unblock the Notifications