യു. ഡി. എഫിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിതന്നെയെന്ന് ടി. എം .ജേക്കബ്
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു. ഡി. എഫിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിതന്നെയാണെന്ന് ഡി. ഐ. സി നേതാവ് ടി. എം .ജേക്കബ് വ്യക്തമാക്കി. മുന്നണിയിലെ വലിയ കക്ഷിയെന്നനിലക്ക് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സില്‍നിന്നുതന്നെയായിരിക്കും. അത് ഇത്തവണ ഉമ്മന്‍ചാണ്ടി തന്നെയാണ് . ജേക്കബ് പറഞ്ഞു.
വളരെ വ്യക്തമായ ധാരണയോടുകൂടിയാണ് കോണ്‍ഗ്രസുമായി ഡി. ഐ. സി ധാരണയിലെത്തിയത്. ഇതുസംബന്ധിച്ച് വ്യക്തമായ കരാറുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം കൂടിയാലോചനകളോടെ ലയനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ജേക്കബ് അറിയിച്ചു.
കരുണാകരന്റെ വിവാദ പ്രസ്താവനകളെപ്പറ്റിച്ചോദിച്ചപ്പോള്‍ ലീഡറുമായി തര്‍ക്കത്തിനില്ലെന്നായിരുന്നു ജേക്കബിന്റെ പ്രതികരണം. പിറവത്ത് യു ഡി എഫിന്റെ ഭൂരിപക്ഷം കൂടുമെന്നും വിമതര്‍ ഭീഷണിയാകില്ലെന്നും ജേക്കബ് കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍.ഡി. എഫുമായുള്ള ഡി. ഐ .സി കൂട്ടുകെട്ട് മേയ് മാസത്തോടെ അവസാനിപ്പിക്കുമെന്നും പാ ലയില്‍ മാണിക്കുവേണ്ടി പ്രചാരണം നടത്തുമെന്നും ജേക്കബ് അറിയിച്ചു.












Click it and Unblock the Notifications