ജുമാമസ്ജിദ് സ്ഫോടനം: രാജ്യമെങ്ങും കനത്ത ജാഗ്രത
ദില്ലി: പഴയ ദില്ലിയിലെ ജുമാമസ്ജിദിലുണ്ടായ ഇരട്ട സ്ഫോടനത്തെത്തുടര്‍ന്ന് രാജ്യത്താകെ കനത്ത ജാഗ്രത. ഒരുമാസം മുമ്പ് വാരണസിയിലുണ്ടായ ആക്രമണത്തിനുപിന്നാലെയാണ് വീണ്ടും ഒരു ദേവാലയം കേന്ദ്രമാക്കി ആക്രമണം നടന്നിരിക്കുന്നത്.
ഈ സാഹചര്യം കണക്കിലെടുത്താണ് രാജ്യത്തെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ പ്രധാന പ്രശ്നബാധിത പ്രദേശങ്ങളായ വാരണസി, ഫൈസാബാദ് . അലിഗഡ് എന്നിവിടങ്ങളില്‍ സുരക്ഷാസേന കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. എല്ലായിടങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ ലക്നൗവില്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പഴയ ദില്ലിയിലെ ജുമാമസ്ജിദിലാണ് ഇരട്ട സ്ഫോടനങ്ങല്‍ നടന്നത്. ഇതില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. വിശ്വാസികള്‍ വൈകുന്നേരത്തെ നമസ്കാരത്തിന് തയ്യാറെടുക്കുന്നതിനിടെയാ ണ് ആദ്യ സഫോടനം നടന്നത്. 15 മിനുട്ടിന് ശേഷമായിരുന്നു രണ്ടാമത്തെ സ്ഫോടനം. ചരിത്രപ്രസിദ്ധമായ മസ്ജിദിന്റെ ഒന്നാം ഗേറ്റിനടുത്താണ് സ്ഫോടനങ്ങള്‍ നടന്നത്. മസ്ജിദിന് കേടുപാടുകളില്ല.
സാമുദായിക ഐക്യത്തെ ബാധിക്കാത്ത വിധത്തില്‍ സംസ്ഥാനത്തെ ആരാധനാലയങ്ങളിലും പ്രശ്നബാധിത പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ടി വി രാജേശ്വര്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിനോട് ആവശ്യപ്പെട്ടതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
മാര്‍ച്ച് ഏഴിന്വരാണസിക്ഷേത്രത്തിലും റയില്‍വേസ്റേഷനിലുമുണ്ടായ ബോംബാക്രമണത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന ആരാധനാലയങ്ങളിലും റയില്‍വേ സ്റേഷനുകളിലും മറ്റും സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു. ദില്ലിയിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ബോംബെയിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications