സര്‍ദാര്‍ ഡാമിന്റെ ഉയരം കൂട്ടാനുള്ള തീരുമാനം താത്കാലികമായി റദ്ദാക്കി
ദില്ലി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള നര്‍മദ കണ്‍ട്രോള്‍ അഥോറിറ്റിയുടെ(എന്‍സിഎ) തീരുമാനം കേന്ദ്രസര്‍ക്കാര്‍റദ്ദാക്കി.
കേന്ദ്ര ജവവിഭവ വകുപ്പുമന്ത്രി സെയ്ഫുദ്ദീന്‍ സോസ് ആണ്് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം അനിശ്ചിതമായി നീളുന്നതിനെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
അണക്കെട്ടിന്റെ നിലവിലുള്ള ഉയരം വര്‍ദ്ധിപ്പിക്കാന്‍ യഥാര്‍ത്ഥത്തില്‍ ഗുജറാത്ത് സര്‍ക്കാറിന് അധികാരമില്ലെന്ന് മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷം എന്‍സിഎ അധ്യക്ഷന്‍ കൂടിയായ സെയ്ഫുദ്ദീന്‍ സോസ് വാര്‍ത്താലേഖകരോട് പറഞ്ഞു.
അണക്കെട്ടിന്റെ നിര്‍മ്മാണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാതെ താന്‍ നിരാഹാര സമരം ഉപേക്ഷിക്കില്ലെന്ന് മേധ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications