സിപിഎം ആശയക്കുഴപ്പത്തില്‍: രമേശ്
മലപ്പുറം: തിരഞ്ഞെടുപ്പുഫലം യു. ഡി. എഫിന് അനുകൂലമായിമാറുമെന്ന് തിരിച്ചറിഞ്ഞതോടെ സിപിഎം ആശയക്കുഴപ്പത്തിലായിരിക്കുകയാണെന്നും അതിനു തെളിവാണ് പുറത്തുവരുന്ന ചില സര്‍വെ ഫലങ്ങളെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഓരോ ജില്ലയിലും ഓരോ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഗതികേടിലാണ് സിപിഎമ്മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലിയിലെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന് ഒരേയൊരു മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയേ ഉള്ളുവെന്നും അത് ഉമ്മന്‍ ചാണ്ടിയാണെന്നും ചെന്നിത്തല വ്യക്തമാക്കി.












Click it and Unblock the Notifications