കര്‍ണാടക ദളുമായി ബന്ധമില്ല: വീരേന്ദ്രകുമാര്‍
തിരുവന്തപുരം: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഭരിക്കുന്ന കര്‍ണാടകയിലെ ജനതാദളുമായി കേരളത്തിലെ ജനതാദളിന് ബന്ധമില്ലെന്ന് എം. പി വീരേന്ദ്രകുമാര്‍.
ജനതാദള്‍(എസ് ) കേരളയും ജനതാദള്‍(എസ്) കര്‍ണാടകയും രണ്ട് സംസ്ഥാനങ്ങളിലെ വ്യത്യസ്ത പാര്‍ട്ടികളാണ്. തന്റെ മകനായ ശ്രേയാംസ് കുമാറിന് സീറ്റുകൊടുത്തത് താനല്ല. പരമ്പരാഗത യുഡിഎഫ് സീറ്റായ കല്‍പറ്റയില്‍ സീറ്റുകൊടുത്തത് പാര്‍ട്ടിയാണ്.തന്റെ മുത്തച്ഛന്റെ കാലം മുതല്‍ പരമ്പരാഗതമായി തങ്ങള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് വീരേന്ദ്രകുമാര്‍ പറഞ്ഞു.
രാഷ്ട്രീയത്തിലെത്തുന്ന നാലാമത്തെതലമുറയാണ് ശ്രേയാംസ് കുമാര്‍. അതേ സമയം കെ. കരുണാകരന്റെ പൂര്‍വികരാരും രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് കരുണാകരന്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ വക്താവാണെന്ന് താന്‍ പറഞ്ഞത്. മാത്രമല്ല മുരളീധരനെതിരെ മുമ്പുന്നയിച്ച ആരോപണങ്ങളെല്ലാം താനിപ്പോഴും ഉന്നയിക്കുന്നുണ്ടെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
ശ്രേയാംസ് കുമാറിന് സീറ്റു നല്‍കിയതിനെ പാര്‍ട്ടിയില്‍ ആരും എതിര്‍ത്തിട്ടില്ല. തന്റെ മകനായിപ്പോയെന്നതുകൊണ്ട് ശ്രേയാംസിന് പാര്‍ട്ടിയില്‍ വന്നുകൂടെന്നുമില്ലല്ലോ?- അദ്ദേഹം ചോദിച്ചു. കോവളത്തെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതും പാര്‍ട്ടിയാണ്. നീലനെതിരെ മത്സരിക്കാന്‍ കഴിയില്ലെന്നു ജനതാദള്‍ ജില്ലാ നേതൃത്വം തന്നോട് പറഞ്ഞിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications