ജിന്ന പ്രസ്താവനയോട് യോജിക്കുന്നില്ല: മഹാജന്‍
ദില്ലി: പാകിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദാലി ജിന്നയെ കുറിച്ച് എല്‍.കെ.അദ്വാനി നടത്തിയ പരാമര്‍ശങ്ങളോട് പാര്‍ട്ടിയിലെ 99 ശതമാനം പേരും യോജിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് പ്രമോദ് മഹാജന്‍.
സിഎന്‍എന്‍-ഐബിഎന്നിനു വേണ്ടി കരണ്‍ താപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് മഹാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജിന്ന വിവാദത്തിലൊഴികെ ബിജെപിയുടെ തത്വശാസ്ത്രത്തിന് കഴിഞ്ഞ രണ്ടു ദശകങ്ങളായി പരമാവധി മിഴിവ് നല്‍കിയ ഏകവ്യക്തി അദ്വാനിയാണെന്നും മഹാജന്‍ പറഞ്ഞു. പാര്‍ട്ടി ഇപ്പോഴും നിലപാടുകള്‍ സംബന്ധിച്ച പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications