സിബിഐ അന്വേഷണം വേണം: ഷാഹി ഇമാം
ദില്ലി: ദില്ലി ജുമാ മസ്ജിദിലും വാരണസിയിലെ സങ്കടമോചന്‍ ക്ഷേത്രത്തിലുമുണ്ടായ സ്ഫോടനങ്ങളെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ദില്ലി ജുമാ മസ്ജിദിലെ ഷാഹിം ഇമാം ആവശ്യപ്പെട്ടു.
ഈ നീചമായ പ്രവൃത്തികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ശക്തികളാരെന്ന് കണ്ടുപിടിക്കാന്‍ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ കഴിയൂവെന്ന് ഷാഹി ഇമാം സയിദ് അഹമ്മദ് ബുകാരി പറഞ്ഞു.
ജുമാ മസ്ജിദ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സിബിഐ അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. വാരണസി സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ തൃപ്തികരമായ പുരോഗതി ഇല്ലാത്തതിനാലാണ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടുന്നതെന്നും ഇമാം വ്യക്തമാക്കി.












Click it and Unblock the Notifications