കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ജുമാ മസ്ജിദ് സ്ഫോടനം: നാലുപേര്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ദില്ലി ജുമാ മസ്ജിദിലുണ്ടായ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു സംശയിക്കുന്ന നാല് പേരെ ദില്ലി പൊലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ രണ്ടുപേരെ പള്ളിപ്പരിസരത്തുനിന്ന് ശനിയാഴ്ച വൈകീട്ടും മറ്റുരണ്ടുപേരെ ഞായറാഴ്ച പുലര്‍ച്ചെയുമാണ് അറസ്റുചെയ്തതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പിടിക്കപ്പെട്ടവരിലുള്‍പ്പെടുന്ന ബീഹാര്‍ സ്വദേശി മസ്ജീദ് പരിസരത്ത് എന്തുചെയ്യുകയാണെന്ന പൊലീസിന്റെ ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കിയില്ല. ചോദ്യം ചെയ്യലിനിടക്കാണ് ഇയാള്‍ ബീഹാര്‍ സ്വദേശിയാണെന്ന് തെളിഞ്ഞത് . മറ്റു മൂന്നുപേരും മസ്ജിദിന് പരിസരത്തുള്ളവര്‍തന്നെയാണെന്ന് ചോദ്യം ചെയ്യലില്‍ തളിഞ്ഞിട്ടുണ്ട്.

1997 ല്‍ ദില്ലിയിലുണ്ടായ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അബ്ദുള്‍ കരിം ടണ്ടായുടെ ഗ്രൂപ്പില്‍ പ്പെടുന്നവരാണോ ഇവരെന്ന് കേന്ദ്ര സുരക്ഷാ ഏജന്‍സി അന്വേഷിച്ചു വരുന്നുണ്ട്. അന്നത്തെ സ്ഫോടനത്തിലുപയോഗിച്ച അതേ രാസസംയുക്തമാണ് വെള്ളിയാഴ്ച നടന്ന സ്പോടനത്തിലും ഉപയോഗിച്ചതെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സ്ഫോടനം നടന്ന് മൂന്നാം ദിവസമായി ഞായറാഴ്ചയും മസ്ജിദിന്റെ ഇരു കവാടങ്ങളിലും കനത്ത സുരക്ഷാ പരിശോധനകള്‍ തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X