Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ദാര്‍ സരോവര്‍ ഡാം നിര്‍മാണം തുടരും

ദില്ലി: സുപ്രിം കോടതി വിധി പ്രകാരം സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ നിര്‍മാണപ്രവര്‍ത്തനം തുടരുമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. അണക്കെട്ടു നിര്‍മാണം മൂലം വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ആദ്യം മധ്യപ്രദേശിനായിരിക്കും മുന്‍ഗണനയെന്നും പ്രസ്താവനയില്‍ പറയുന്നു.

ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാവരുമായും പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ചചെയ്തുകഴിഞ്ഞു. എന്നാല്‍ ഇതേവരെ അന്തിമ തീരുമാനമായിട്ടില്ല. മാത്രമല്ല ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രി പരിശോധിച്ചു വരികയാണെന്നും പ്രധാനമന്ത്രിയുടെ മാധ്യമ ഉപേദഷ്ടാവായ ഡോ .സഞ്ജയബാരു അറിയിച്ചു.

ഗുജറാത്തില്‍ നിന്നുള്ള എം പിമാരുടെ സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു കഴിഞ്ഞതിനുശേഷമാണ് ഇത്തരം ഒരു പ്രസ്താവന പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയത്. അണക്കെട്ടു നിര്‍മാണം യാതൊരു കാരണത്താലും നിര്‍ത്തിവെക്കരുതെന്ന് സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞു.

സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തവെ പുറത്ത് നര്‍മദ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+