Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണശേഷവും കരുണാകരന്‍ ഈച്ചരവാര്യരെ നിന്ദിച്ചുവെന്ന് ശ്രീധരന്‍ പിള്ള

കോഴിക്കോട്: കെ.കരുണാകരന്‍ പ്രഫ. ഈച്ചരവാര്യരുടെ മൃതദേഹത്തെപ്പോലും നിന്ദിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള ആരോപിച്ചു. കരുണാകരന്റെ ഈ നടപടിയുടെ പ്രതികരണം തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശ്രീധരന്‍പിള്ള കരുണാകരനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. കേരളത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ഭരണവര്‍ഗത്തിന്റെയും മാനസിക പീഡനത്തിന് ഇരയായ വ്യക്തിയാണ് ഈച്ചരവാര്യര്‍. കേരളത്തിലെ ഭരണവ്യവസ്ഥ അദ്ദേഹത്തെ എന്നും വേട്ടയാടുകയായിരുന്നു.

അങ്ങനെയുള്ള ഒരു വ്യക്തി മരിച്ചതിനുശേഷം അദ്ദേഹത്തെ നിന്ദിക്കുന്ന തരത്തിലുള്ള സമീപനം കൈക്കൊണ്ടത് തീര്‍ത്തും അപലപനീയമാണ്. അദ്ദേഹത്തിന്റെ കുടുംബത്തോടോ ഇത്രയും നാള്‍ അദ്ദേഹം നീതിക്കുവേണ്ടി നടത്തിയ നിശബ്ദ പോരാട്ടങ്ങളോടോ കരുണാകരന്‍ നീതി കാണിച്ചില്ല. ഇത് കരുണാകരന്‍ എന്ന വ്യക്തിയുടെ നിലപാടല്ല. മറിച്ച് കേരളത്തിലെ കോണ്‍ഗ്രസിന്റെ മൊത്തത്തിലുള്ള നിലപാടാണ് - ശ്രീധരന്‍ പിള്ള പറഞ്ഞു.

ഈ നിലപാടിനെ ബിജെപി ശക്തമായി അപലപിക്കുകയാണ്. ഇതിന് ബാലറ്റിലൂടെ മറുപടി പറയുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. ഈച്ചരവാര്യര്‍ നക്സലൈറ്റെന്നാണ് കരുണാകരന്‍ പറഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് നടന്ന കൊടും ക്രൂരതകള്‍ക്ക് നേതൃത്വം കൊടുത്ത കരുണാകരന്‍ നികൃഷ്ടമായാണ് ഈച്ചരവാര്യരെ കുറിച്ച് ഇങ്ങനെ പറഞ്ഞതെന്ന് പിള്ള കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+