സി.കണ്ണന്‍ അന്തരിച്ചു
കണ്ണൂര്‍: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സിഐടിയു മുന്‍പ്രസിഡന്റുമായ സി.കണ്ണന്‍ (93) അന്തരിച്ചു.
വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്ന കണ്ണന്റെ അന്ത്യം ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു. കണ്ണൂര്‍ സിറ്റിയില്‍ കൊടപ്പറമ്പ് നാലുവയലിലെ മരുമകന്‍ രവീന്ദ്രന്റെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്.
ശവസംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് പയ്യാമ്പലത്ത് നടക്കും. കണ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കണ്ണൂരില്‍ ഞായറാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ശനിയാഴ്ച സന്ധ്യക്ക് ഭക്ഷണത്തിന് ശേഷം പതിവുപോലെ വിശ്രമിക്കാന്‍ കിടന്ന സി.കണ്ണന്റെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടന്‍ ഡോക്ടര്‍ സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
തൊഴിലാളികള്‍ക്കിടയിലും രാഷ്ട്രീയത്തിലും സി എന്ന പേരിലാണ് സി.കണ്ണന്‍ അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹം.












Click it and Unblock the Notifications