ഓഹരി വിപണിയില്‍ വീണ്ടും മുന്നേറ്റം
മുംബൈ: കഴിഞ്ഞയാഴ്ചത്തെ കനത്ത ഇടിവിനു ശേഷം മുംബൈ ഓഹരി വിപണിയില്‍ വീണ്ടും മുന്നേറ്റം. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തില്‍ സൂചിക 178 പോയിന്റ് ഉയര്‍ന്നു.
ഇന്‍ഫോസിസിന്റെ നാലാം പാദ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് സൂചികയിലെ തിരിച്ചുകയറ്റത്തിന് കാരണമായത്. വ്യാഴാഴ്ഛ 11,273.23ല്‍ ക്ലോസ് ചെയ്ത സൂചിക 11,323.74ലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 11,414.79 പോയിന്റിലെത്തി.
ഇന്‍ഫോസിസിനെ കൂടാതെ വിപ്രോ, സത്യം, ടിസിഎസ് തുടങ്ങിയ പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനികളും നേട്ടമുണ്ടാക്കി.
2004 മെയ്ക്കു ശേഷമുണ്ടായ ഏറ്റവും കനത്ത ഇടിവിന് സാക്ഷ്യം വഹിച്ച വിപണി ഐടി ഓഹരികള്‍ക്കുണ്ടായ വര്‍ധിത ഡിമാന്റിന്റെ പിന്‍ബലത്തില്‍ തിരിച്ചു കയറുകയായിരുന്നു.












Click it and Unblock the Notifications