ദില്ലിയില്‍ തീപിടുത്തത്തില്‍ രണ്ട് മരണം
ദില്ലി: വടക്കു പടിഞ്ഞാറന്‍ ദില്ലിയിലെ ആദര്‍ശ് നഗറിലെ ചേരിപ്രദേശത്ത് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് തീപ്പിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാന്‍ രണ്ട് മണിക്കൂറോളമെടുത്തു.
സറീന(22), അഹല്യ(8) എന്നിവരാണ് മരിച്ചത്. പൊള്ളേലേറ്റ കസൂര്‍ അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപ്പിടുത്തത്തില്‍ 25ഓളം കുടിലുകള്‍ നശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.












Click it and Unblock the Notifications