പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏപ്രില്‍ 17 തിങ്കളാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യഘട്ടത്തില്‍ 45 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മാവോയിസ്റുകള്‍ക്ക് പ്രാബല്യമുള്ള വെസ്റ് മിഡ്നാപൂര്‍, പരുളിയ, ബങ്കുര എന്നീ ജില്ലകളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നുണ്ട്. ജാര്‍ഖണ്ഡിന്റെയും ബീഹാറിന്റെയും അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന മാവോയിസ്റുകള്‍ക്ക് പ്രാബല്യമുള്ള പ്രദേശങ്ങളില്‍ രണ്ട് ഹെലികോപ്റ്ററുകളിലായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തും.
നാല്പത് ശതമാനം ബൂത്തുകളിലായി മൂവായിരത്തോളം ഡിജിറ്റല്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.












Click it and Unblock the Notifications