ഖുറാന ബിജെപിയില്‍ നിന്ന് രാജിവയ്ക്കും
ദില്ലി: ബിജെപിയില്‍ നിന്ന് രാജി വയ്ക്കുമെന്ന് മദന്‍ ലാല്‍ ഖുറാന പ്രഖ്യാപിച്ചു. എല്‍.കെ.അദ്വാനിക്ക് ബിജെപിയുമായി ബന്ധമുള്ളിടത്തോളം കാലം തനിക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് ഖുറാന പറഞ്ഞു.
ഏതാനും ദിവസത്തിനകം രാജി തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. ആര്‍എസ്എസ് നേതൃത്വത്തെയും ഇക്കാര്യം അറിയിക്കും.
ഖാണ്ഡഹാറില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് മൂന്ന് തീവ്രവാദികളെ വെറുതെവിടാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചതിനോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്ന അദ്വാനിയുടെ പ്രസ്താവനയെ ഖുറാന വിമര്‍ശിച്ചു. താനൊരു ഹീറോയാണെന്ന് കാണിക്കാനും വാജ്പേയി വെറുമൊരു സീറോ മാത്രമാണെന്ന് തെളിയിക്കാനുമാണ് അദ്വാനി ശ്രമിക്കുന്നത്.
മൂന്ന് തീവ്രവാദികളെ ഖാണ്ഡഹാറിലേക്ക് കൊണ്ടുപോയ അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗിന്റെ നടപടി ദേശീയവിരുദ്ധമാണ്. ഖാണ്ഡഹാര്‍ സംഭവത്തെ കുറിച്ച് താന്‍ ചില കാര്യങ്ങള്‍ അടുത്തുതന്നെ വെളിപ്പെടുത്തുമെന്നും ഖുറാന പറഞ്ഞു.












Click it and Unblock the Notifications