മേധാ പട്കറുടെ നില വഷളായി
ദില്ലി: അനിശ്ചിത കാലനിരാഹാരം തുടരുന്ന പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറുടെ ആരോഗ്യനില തീര്‍ത്തും മോശമായതായി ആള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏറെനാള്‍ തുടര്‍ച്ചയായി ആഹാരം കഴിക്കാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അഴവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും രക്തസമ്മര്‍ദ്ദനില മാറിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 29നാണ് മേധ നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഏപ്രില്‍ അഞ്ചിനാണ് അവരെ എഐഐഎംഎസില്‍ പ്രവേശിപ്പിച്ചത്.
ണക്കെട്ട് നിര്‍മാണപ്രവൃത്തകള്‍ നിര്‍ത്തിവെക്കില്ലെന്ന് പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നര്‍മദ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications