മോഡി നിരാഹാര സമരം പിന്‍വലിച്ചേക്കും
അഹമ്മദാബാദ്: സര്‍ദാര്‍ സരോവര്‍ പദ്ധതി സംബന്ധിച്ച സുപ്രിം കോടതിയുടെ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ തിങ്കളാഴ്ച വൈകീട്ടോടെ നിരാഹാര സത്യാഗ്രഹം പിന്‍വലിച്ചേക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സൂചിപ്പിച്ചു.
സുപ്രിം കോടതിയുടെ അന്തിമ വിധി വന്നതിനു ശേഷമായിരിക്കും നിരാഹാരം അവസാനിപ്പിക്കുന്നതെന്നും മോഡി പറഞ്ഞു. നര്‍മദ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഒപ്പം പുനരധിവാസ പ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വികസിത ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ലാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിയെന്നും അതുകൊണ്ടുതന്നെ അതിന്റെ നിര്‍മാണം തടസപ്പെടുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും മോഡി പറഞ്ഞു.












Click it and Unblock the Notifications