Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ദാര്‍ സരോവര്‍ ഡാം നിര്‍മ്മാണം തുടരണം: സുപ്രിം കോടതി

ദില്ലി: സര്‍ദ്ദാര്‍ സരോവര്‍ അണക്കെട്ടു നിര്‍മ്മാണം തുടരണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. അണക്കെട്ടു നിര്‍മ്മിക്കുക മൂലം കിടപ്പാടം നഷ്ടപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഡാം നിര്‍മാണവുമായി മുന്നോട്ടുപോകുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കിടപ്പാടം നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. 2006 ആഗസ്തിന് മുമ്പായി മുഴുവന്‍ പേരെയും പുനരധിവസിപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ഈ സമയപരിധിക്കുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ താത്കാലികമായ പുനരധിവാസ നടപടികള്‍ കൈകൊള്ളണമെന്നും പിന്നീട് സ്ഥിരമായ പുനരധിവാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

അണക്കെട്ടു നിര്‍മ്മാണത്തോടെ താമസസ്ഥലം നഷ്ടപ്പെട്ട കുടുംബങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മൂന്നു മാസത്തിനകം പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു റിവ്യു കമ്മിറ്റിയെ കേന്ദ്രം നിയമിച്ചിരുന്നു.

എന്നാല്‍ നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരം പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നു മാത്രമല്ല അണക്കെട്ടു നിര്‍മ്മാണം തുടരുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് താമസസ്ഥലം നഷ്ടപ്പെട്ട ജനങ്ങള്‍ ചേര്‍ന്ന് സുപ്രിംകോടതിക്കുമുമ്പാകെ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് നര്‍മദ സംരക്ഷണ സമിതി അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+