സോണിയ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
റായ്ബറേലി: റായ്ബറേലി ലോക് സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തിങ്കളാഴ്ച നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചു.
മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക വധേര ,മരുമകന്‍ റോബര്‍ട്ട് വധേര എന്നിവരോടൊപ്പമെത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ച്ത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ , ഉത്തര്‍പ്രദേശ് പിസിസി പ്രസിഡന്റ് സല്‍മാന്‍ ഖുര്‍ഷിദ്, എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗേലോട്ട് എന്നിവര്‍ക്കൊപ്പം ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും സോണിയയെ അനുഗമിച്ചു.
പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പാണ് സോണിയ റായ്ബറേലിയില്‍ നിന്നുള്ള തന്റെ ലോക് സഭാംഗത്വം രാജിവെച്ചത്.












Click it and Unblock the Notifications