Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് നല്ല മുഖ്യമന്ത്രിയായിരിക്കില്ല: ആന്റണി

തിരുവനന്തപുരം: വി.എസ്.അച്യുതാനന്‍ നല്ല പ്രതിപക്ഷനേതാവായിരിക്കാമെങ്കിലും അദ്ദേഹത്തിന് നല്ല മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.

വികസന സങ്കല്പത്തിലെ മാറ്റത്തിനൊത്തു മാറാന്‍ വി.എസിനു കഴിഞ്ഞിട്ടില്ല. സിപിഎമ്മിലെ മാറ്റം പോലും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രിയായിരിക്കാന്‍ അനുയോജ്യനെന്ന് ആന്റണി പറഞ്ഞു. കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയായാലും താന്‍ സമരരംഗത്തു തന്നെയുണ്ടാകുമെന്ന് വി.എസ് പറഞ്ഞിട്ടുണ്ട്. സമരം ചെയ്യുന്ന മുഖ്യമന്ത്രിയെ കേരളത്തിന് ആവശ്യമില്ല. ഏതു മാറ്റത്തിനെതിരെയും സമരം ചെയ്യുകയാണ് വി.എസിന്റെ രീതി. പ്രത്യയശാസ്ത്രങ്ങള്‍ക്കും രാഷ്ട്രീയതാത്പര്യങ്ങള്‍ക്കും അതീതമായ നേതൃത്വമാണ് കേരളത്തിനു വേണ്ടത്.

സിപിഎം കേരള ഘടകത്തില്‍ സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ടെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സിപിഎമ്മില്‍ പൊട്ടിത്തെറിയുണ്ടാകും. എല്‍ഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ സിപിഎമ്മിലെ പ്രശ്നങ്ങളില്‍ പെട്ട് വികസന സ്വപ്നങ്ങള്‍ ദിവാസ്വപ്നങ്ങളാവും. അത്തരമൊരു പരീക്ഷണത്തിന് ആരും തയ്യാറാവരുതെന്ന് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+