തൃശൂരില്‍ ഹര്‍ത്താല്‍ സമാധാനപരം
തൃശൂര്‍: ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.വത്സലന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം തൃശൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണം.
അങ്ങിങ്ങ് ചില അക്രമസംഭവങ്ങളുണ്ടായതൊഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമാണ്. ചാവക്കാട്ട് രണ്ട് കാറുകള്‍ കത്തിച്ചു. ദേശീയപാതയില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. ചാവക്കാട്ട് ദ്രുതകര്‍മ സേന മാര്‍ച്ച് നടത്തി.
വത്സലന്റെ മൃതദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ചാവക്കാട്ടേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications