വത്സലന്‍ വധം: പ്രതികളെ തിരിച്ചറിഞ്ഞു
ചാവക്കാട്: ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ വത്സലനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
യുഡിഎഫ് പ്രവര്‍ത്തകരായ ഫൈസല്‍, സുലൈമാന്‍കുട്ടി എന്നിവരാണ് പ്രതികളെന്നും ഇരുവരും ഒളിവിലാണെന്നും കേസ് അന്വേഷിക്കുന്ന കുന്നംകുളം ഡിവൈ.എസ്.പി ഉണ്ണിരാജന്‍ വെളിപ്പെടുത്തി.
വല്‍സലന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തൃശൂരില്‍ ആഹ്വാനം ചെയ്തിരിക്കുന്ന 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ചാവക്കാട് മുനിസിപ്പാലിറ്റിയില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications