സമരമെന്നാല്‍ ജനകീയ പോരാട്ടം: വി.എസ്
കോയമ്പത്തൂര്‍: അധികാരത്തിലെത്തിയാല്‍ ജനകീയ പോരാാട്ടം തുടരുമെന്ന് താന്‍ പറഞ്ഞത് ജനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം ഉദ്ദേശിച്ചാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.
കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്നിയുടെ മോചനം ആവശ്യപ്പെട്ട് താന്‍ രണ്ടു തവണ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മദ്നി എന്ന മനുഷ്യന്‍ പീഡിപ്പിക്കപ്പെടരുതെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്നിയെ മോചിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്താണ് യുഡിഎഫ് കഴിഞ്ഞ തവണ പിഡിപിയുടെ വോട്ട് തേടിയത്. അധികാരത്തിലെത്തിയപ്പോള്‍ യുഡിഎഫ് കാട്ടിയ അവഗണന കാരണമാകണം പിഡിപി ഇത്തവണ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. പിഡിപി പിന്തുണ പ്രഖ്യാപിച്ചതു കൊണ്ട് മതേതരത്വ നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് അര്‍ത്ഥമില്ല.
തന്നോടുള്ള വ്യക്തിപരമായ വൈരാഗ്യം കൊണ്ടാണ് കുഞ്ഞാലിക്കുട്ടി തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്. തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാവുന്ന ജനങ്ങളുടെ മുമ്പില്‍ ഇത്തരം വാദങ്ങളൊന്നും വിലപ്പോവില്ലെന്ന് വി.എസ് വ്യക്തമാക്കി.












Click it and Unblock the Notifications