യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
ആലപ്പുഴ: പൂങ്കാവ് ലവല്‍ക്രോസിന് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമികള്‍ വെട്ടിക്കൊന്നു. യൂത്ത് കോണ്‍ഗ്രസ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് സെലസ്റിന്‍ (23) ആണ് മരിച്ചത്.
ഡിസി മില്‍സിലെ ജീവനക്കാരനായ സെലസ്റിന്‍ പൂങ്കാവ് പുളിക്കല്‍ ജോസഫിന്റെ മകനാണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സെലസ്റിനെ കുത്തിക്കൊന്നത്. കുത്തേറ്റ സെലസ്റിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.












Click it and Unblock the Notifications