സദ്ദാമിന്റെ കയ്യെഴുത്തു പ്രതി പരിശോധിച്ചു
ബാഗ്ദാദ്: സദ്ദാം ഹുസൈനെയും ഏഴ് സഹപ്രവര്‍ത്തകരെയും തിങ്കളാഴ്ച വിചാരണ ചെയ്തു. 1982ല്‍ ദുജയില്‍ 148 ഷിയാ വിഭാഗക്കാരെ വധിച്ചതുമായി ബന്ധപ്പെട്ട ചില രേഖകളില്‍ സദ്ദാമിന്റെ കയ്യൊപ്പുണ്ടെന്ന കാര്യം തെളിയക്കുന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വിചാരണ.
എന്നാല്‍ സദ്ദാമും ഒപ്പം ഹാജരായ സഹോദരനും മുന്‍ ഇന്റലിജന്റ്സ് ചീഫുമായ ബാര്‍സന്‍ തിക്രിതിയും പരിശോധനകള്‍ക്കായി കയ്യെഴുത്തിന്റെ മാതൃക കോടതിക്കു നല്‍കാന്‍ വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് മറ്റ് വിദഗ്ദ്ധരെ നിയമിക്കാന്‍ സദ്ദാമിന്റെ അഭിഭാഷകരിലൊരാളായ ഖാമിസ് അല്‍ ഉബൈദി കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധികളാണെന്നും അവരുടെ വിധി പക്ഷപാതപരമായിരിക്കുമെന്നതിനാലാണ് ഉദ്യോഗസ്ഥരെ മാറ്റാന്‍ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications