ശ്രീലങ്കയില്‍ കുഴിബോംബ് സ്ഫോടനം: 7 മരണം
കൊളംമ്പോ: വടക്കന്‍ ശ്രീലങ്കയില്‍ തിങ്കളാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത സ്ഫോടനങ്ങളില്‍ നാല് സൈനികരടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. വാവുനി ജില്ലയിലെ വേപ്പന്‍കുളത്തിന് സമീപം സൈനിക വാഹനം കടന്നുപോകുന്നതിനിടയിലാണ് കുഴിബോംബ് സ്ഫോടനം നടന്നത്.
വാഹനത്തിലുണ്ടായിരുന്ന നാല് സൈനികരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൂടെയുണ്ടായിരുന്ന ഏട്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരായ മൂന്നുപേരും കൊല്ലപ്പെട്ടു. സ്ഫോടനം സൈനികരെ ലക്ഷ്യം വെച്ചുകൊണ്ട നടത്തിയതായിരിക്കാമെന്ന് സൈനിക കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചു.
സര്‍ക്കാറുമായി നടത്താനിരുന്ന സമാധാന ചര്‍ച്ചയില്‍ നിന്ന് തമിഴ് പുലികള്‍ പിന്മാറിയതിനുപിന്നാലെയാണ് രണ്ടാക്രമണങ്ങളും നടന്നരിക്കുന്നത്.












Click it and Unblock the Notifications