Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി സൂചിക 180 പോയിന്റ് ഉയര്‍ന്നു

മുംബൈ: കഴിഞ്ഞയാഴ്ചത്തെ ഇടിവില്‍ നിന്ന് കരകയറിയ ഓഹരി വിപണി ചൊവ്വാഴ്ചയും മുന്നേറ്റം തുടരുന്നു. ചൊവ്വാഴ്ച വ്യാപാരം തുടങ്ങി ആദ്യത്തെ അഞ്ച് മിനുട്ടിനുള്ളില്‍ സൂചിക 180 പോയിന്റ് ഉയര്‍ന്നു.

11,539.68 പോയിന്റില്‍ തിങ്കളാഴ്ച ക്ലോസ് ചെയ്ത ഓഹരി വിപണി ചൊവ്വാഴ്ച 11,693.96 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് അഞ്ച് മിനുട്ടിനുള്ളില്‍ സൂചിക ഉയര്‍ന്ന് 11,719.70 പോയിന്റിലെത്തി.

നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റിയും 61.50 പോയിന്റ് ഉയര്‍ന്ന് 3486.65 പോയിന്റിലെത്തി.

ഐടി കമ്പനികളുടെ ഓഹരികളാണ് വ്യാപകമായി വിറ്റഴിയുന്നത്. ഓഹരി കൈവശമുള്ളവര്‍ക്ക് ഇന്‍ഫോസിസും ടിസിഎസും ഉദാരമായി ബോണസ് പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ കുതിപ്പിന് പ്രധാനമായും കാരണമായത്.

ഇന്‍ഫോസിസിനെയും ടിസിഎസിനെയും കൂടാതെ ഗ്രാസിം ഇന്‍ഡസ്ട്രീസ്, ലാര്‍സന്‍ ആന്റ് ടര്‍ബോ, ബജാജ് ഓട്ടോ, ഒഎന്‍ജിസി, വിപ്രോ, ഡോ.റെഡ്ഢി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലസന്‍സ് എനര്‍ജി, എസ്ബിഐ എന്നീ കമ്പനികളും നേട്ടമുണ്ടാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+