ബംഗാള്‍ മുഖ്യമന്ത്രിക്ക് സ്വന്തമായി വീടും ഭൂമിയുമില്ല
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് സ്വന്തമായി വീടും ഭൂമിയും വാഹനവുമില്ല. 16 ലക്ഷം രൂപയുടെ സ്വത്തുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്‍ക്കത്തയിലെ ജാദ്വാപൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബുദ്ധദേവ് ഭട്ടാചാര്യ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വെളിപ്പെടുത്തുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
3,550 രൂപയാണ് കൈവശമുള്ളത്. മകള്‍ സുചേത ഭട്ടാചാര്യയോടൊപ്പമുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍ 12,046 രൂപയുണ്ട്. പ്രോവിഡന്റ് ഫണ്ടില്‍ 6.3 ലക്ഷം രൂപയും പോസ്റ് ഓഫീസ് നിക്ഷേപമായി 1.2 ലക്ഷം രൂപയും മറ്റ് ചെറിയ നിക്ഷേപങ്ങളായി 9.5 ലക്ഷം രൂപയുമുണ്ട്.
അഞ്ച് ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളും എട്ട് കിലോഗ്രാം വെള്ളിയും സ്വന്തമായുണ്ട്.












Click it and Unblock the Notifications