കര്‍ണാടകത്തില്‍ ബസ് നിരക്ക് കൂട്ടുന്നു
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ബസ് നിരക്ക് വര്‍ധിപ്പിക്കും. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായി അന്തിമചര്‍ച്ച നടത്തിയശേഷം അടുത്തയാഴ്ച പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കും.
കര്‍ണാടക സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ബാംഗ്ലൂര്‍ മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും 10 ശതമാനം നിരക്ക് വര്‍ധനയാണ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ബസ് നിരക്കില്‍ 14 ശതമാനം വര്‍ധനയാണ് വരുത്തിയിരുന്നത്.
പെട്രോല്‍, ഡീസല്‍ വില വര്‍ധനവ് കാരണം കര്‍ണാടക സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ബാംഗ്ലൂര്‍ മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും നഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗതാഗതമന്ത്രി എന്‍.ചേലുവരയ സ്വാമി അറിയിച്ചു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബസ് നിരക്ക് 13 ശതമാനത്തില്‍ നിന്നും 25 ശതമാനമായും ഉയര്‍ത്തും.












Click it and Unblock the Notifications