മേധാ പട്കര്‍ നിരാഹാരം അവസാനിപ്പിച്ചു
ദില്ലി: സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മാണം തുടരാനും അതോടൊപ്പം തന്നെ അണക്കെട്ട് നിര്‍മാണത്തോടെ കുടിയൊഴിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുമുള്ള സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ കഴിഞ്ഞ 20 ദിവസങ്ങളായി നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.
നിരാഹാരം നിര്‍ത്തിവെക്കുന്നത് താല്കാലികം മാത്രമാണെന്നും സമരങ്ങള്‍ ഇനിയും തുടരുമെന്നും മേധ വ്യക്തമാക്കി. മാത്രമല്ല സുപ്രിംകോടതി വിധിയില്‍ പുര്‍ണ സംതൃപ്തയല്ലെന്നും അവര്‍ പറഞ്ഞു.
മേധ നിരാഹാരം അവസാനിപ്പിക്കുന്ന വേളയില്‍ അരുന്ധതി റോയ്, സ്വാമി അിവേശ്, കുല്‍ദിപ് നയ്യാര്‍ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് അണക്കെട്ടിനെതിരെ ശബ്ദമുയര്ത്തിയവരാരുംതന്നെ തങ്ങളുടെ നിലപാട് മാറ്റാന്‍ തയ്യാറല്ലെന്നും ഈ വിധിയുടെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.