കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്ക്കെതിരെ വിനയ് കത്യാര്‍ മത്സരിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: റായ്ബറേലി ലോക്സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കെതിരെ ബിജെപി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ വിനയ് കത്യാര്‍ മത്സരിച്ചേക്കും.

ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗ് ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കത്യാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും.

സ്ഥാനാര്‍ഥിയാവാന്‍ കത്യാറിന് നേരത്തെ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഉമാഭാരതിയെ പുറത്താക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ഒരു മുതിര്‍ന്ന പിന്നോക്ക ജാതിയില്‍ പെട്ട നേതാവിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്ന് ബിജെപി നേതൃത്വം കത്യാറിനെ ബോധ്യപ്പെടുത്തുകയായിരുന്നു. റായ്ബറേലിയില്‍ ഒരു പിന്നോക്ക ജാതിക്കാരനായ സ്ഥാനാര്‍ഥിയെയാണ് ഉമാഭാരതി പിന്തുണക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X