ബിജെപിക്ക് ആരോടും തൊട്ടുകൂടായ്മയില്ല: അദ്വാനി
കോഴിക്കോട്: ജനതാദള്‍ (എസ്) ഉള്‍പ്പെടെ ഒരു പാര്‍ട്ടിയോടും ബിജെപിക്ക് രാഷ്ട്രീയ അയിത്തമില്ലെന്ന് ബിജെപി നേതാവ് എല്‍.കെ.അദ്വാനി.
എന്നാല്‍ കേരളത്തില്‍ ദള്‍ സ്ഥാനാര്‍ത്ഥികളെ ബിജെപി പിന്തുണക്കുന്നുവെന്ന് ഇതിനര്‍ത്ഥമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബിജെപി വോട്ട് കച്ചവടം നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കേരളത്തില്‍ രണ്ട് മുന്നണികള്‍ വോട്ടുകള്‍ ധ്രുവീകരിച്ചിട്ടുണ്ട്. മൂന്നാമതൊരു കക്ഷിക്ക് സ്വാഭാവികമായും ഇവിടെ പിടിച്ചുനില്‍ക്കാനാവില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വോട്ടര്‍മാര്‍ ഏതെങ്കിലും ഒരു മുന്നണിക്ക് വോട്ട് ചെയ്തേക്കാം.
ഇത്തവണ കേരള നിയമസഭയില്‍ ബിജെപിയുടെ പ്രാതിനിധ്യമുണ്ടാകും. ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന ഇരുമുന്നണികളുടെയും പ്രചാരണം തള്ളിക്കളയണമെന്നും അദ്വാനി ആവശ്യപ്പെട്ടു.












Click it and Unblock the Notifications