സ്മാര്‍ട്ട് സിറ്റി കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും: മുഖ്യമന്ത്രി
കൊച്ചി: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്മാര്‍ട്ട് സിറ്റി കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കരാര്‍ ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച് ഉടന്‍ തന്നെ സെക്രട്ടറി തലത്തില്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി ചര്‍ച്ച ആരംഭിക്കും. കോടതി വിധിയിലൂടെ നിയമതടസങ്ങളെല്ലാം നീങ്ങിക്കഴിഞ്ഞുവെന്നും കരാര്‍ യുഡിഎഫ് സര്‍ക്കാര്‍ തന്നെ ഒപ്പുവയ്ക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ സ്വീകരിക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സ്മാര്‍ട്ട് സിറ്റി അന്തിമ കരാര്‍ ഒപ്പുവയ്ക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ തീരുമാനമെടുത്തതാണെന്നും അതുകൊണ്ടാണ് ഹൈക്കോടതി ഇപ്പോള്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ അനുമതി നല്‍കിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നൂറുകണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാവുന്ന ഒന്നാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. സ്മാര്‍ട്ട് സിറ്റി പദ്ധതി വെറും റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications