കൊച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം
കൊച്ചി: വൈറ്റിലയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടുത്തത്തില്‍ ഒകു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മരട് സ്വദേശികളായ എഡ്വിന്‍ ജോസ് (45), ഭാര്യ വയലറ്റ് (34), മകള്‍ ഹില്‍ന (18) എന്നിവരാണ് മരിച്ചത്. ഇളയ മകള്‍ ഹൈന അത്ഭുതകരമായി രക്ഷപെട്ടു.
ഗോവയില്‍ ഉല്ലാസയാത്ര പോയി മടങ്ങുകയായിരുന്ന ഇവരുടെ ഇന്നോവ കാര്‍ എതിരെ വന്ന അംബാസിഡര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി ഇന്നോവ കാറിന് തീപ്പിടിച്ചു.
പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ജോസ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് എഡ്വിന്‍. ഹില്‍ന അധ്യാപികയാണ്. തേവര എസ്എച്ച് കോളജിലെ ബിഎസ്സി വിദ്യാര്‍ഥിനിയാണ് ഹില്‍ന.












Click it and Unblock the Notifications