ഓഹരി സൂചിക 11,950 പോയിന്റ് കടന്നു
മുംബൈ: ഓഹരി സൂചിക 12,000 പോയിന്റ് എന്ന പുതിയ നാഴികക്കല്ലിലേക്ക് അടുക്കുന്നു. ബുധനാഴ്ച സൂചിക 11,953.19 എന്ന പുതിയ ഉയരത്തിലെത്തി.
ചൊവ്വാഴ്ച 11,821.57 പോയിന്റില്‍ ക്ലോസ് ചെയ്ത സൂചിക 11,880.05 പോയിന്റിലാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് സൂചിക 11,953.19 എന്ന പുതിയ ഉയരത്തിലെത്തി.
ഇന്‍ഫോസിസ്, ടിസിഎസ്, ഗുജ് അംബുജ സിമന്റ് തുടങ്ങിയ കമ്പനികളുടെ മികച്ച നാലാം പാദ റിപ്പോര്‍ട്ടാണ് ഇപ്പോഴത്തെ വിപണിയിലെ കുതിപ്പിന് പ്രചോദനം.












Click it and Unblock the Notifications