വിപ്രോയുടെ വരുമാനം 200 കോടി ഡോളര്‍ കവിഞ്ഞു
ബാംഗ്ലൂര്‍: പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ ഐടി രംഗത്തു നിന്നുള്ള മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 200 കോടി ഡോളര്‍ കവിഞ്ഞു. വരുമാനത്തില്‍ 30 ശതമാനം വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്.
നികുതി കഴിച്ചുള്ള ലാഭം 27 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2000.7 കോടി രൂപയാണിത്. ആഗോള ഐടി ബിസിനസ് വരുമാനം 33 ശതമാനം വര്‍ധിച്ചപ്പോള്‍ ഇന്ത്യ, ഗള്‍ഫ്, ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ നിന്നുമുള്ള വരുമാനത്തില്‍ 22 ശതമാനം വളര്‍ച്ചയാണുണ്ടായത്.
ഓഹരി കൈവശമുള്ളവര്‍ക്ക് ഒരു ഓഹരിക്ക് അഞ്ച് രൂപ ഡിവിഡന്റായി നല്‍കാന്‍ വിപ്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications