രാജസ്ഥാനില്‍ ജാപ്പനീയ് യുവതിയെ മാനഭംഗപ്പെടുത്തി
പുഷ്കാര്‍: രാജസ്ഥാനിലെ പുഷ്കാറിലെ ഒരു ഹോട്ടലുടമയുടെ മകന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഒരു ജാപ്പനീസ് യുവതി പൊലീസിന് പരാതി നല്‍കി.
തനിക്ക് ഭാംഗ് തന്നതിനു ശേഷം മാനഭംഗപ്പെടുത്തുകയും 54,000 രൂപ കവര്‍ന്നെടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഫാക്സ് സന്ദേശമായി യുവതി അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ഏപ്രില്‍ രണ്ടിനാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
അല്‍വാറില്‍ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്തതിന് ഒറീസയിലെ ഒരു ഉന്നത ഓഫീസറുടെ മകനെ കഴിഞ്ഞയാഴ്ച കോടതി ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു.












Click it and Unblock the Notifications