നര്‍മദയില്‍ നിന്നും മേധാ പട്കറുടെ യാത്ര
ഭോപാല്‍: സര്‍ദാര്‍ സരോവര്‍ അണക്കെട്ട് മൂലം ഭവനരഹിതരാകുന്ന പതിനായിരങ്ങളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നര്‍മദ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ വീണ്ടും പ്രക്ഷോഭത്തിന്.
പുനരധിവാസം സംബന്ധിച്ച ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സര്‍ക്കാരുകളുടെ അവകാശവാദങ്ങളുടെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നര്‍മദ ബചാവോ ആന്ദോളന്‍ പ്രചാരണ യാത്ര നടത്തും. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് യാത്രയില്‍ വിശദീകരിക്കുമെന്ന് മേധാ പട്കര്‍ പറഞ്ഞു.
ദില്ലിയില്‍ നിന്നും ബുധനാഴ്ച രാവിലെ മേധ ഭോപാലിലെത്തി. പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കൂടുതല്‍ ശക്തമായ നിലപാടെടുക്കേണ്ടതായിരുന്നുവെന്ന് മേധ ഭോപാലില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications