കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വെസ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ശരത്ചന്ദ്രപ്രസാദിന് ബിജെപി ഔപചാരികമായി പിന്തുണ പ്രഖ്യാപിച്ചു.

ബിജെപി ദേശീയ സെക്രട്ടറി എല്‍.ഗണേഷാണ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. ശരത്ചന്ദ്രപ്രസാദിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അദ്ദേഹത്തിന് ബിജെപി പിന്തുണ നല്‍കുന്നതെന്ന് ഗണേഷ് വ്യക്തമാക്കി.

നേരത്തെ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മത്സരരംഗത്തു നിന്നും പിന്‍മാറിയിരുന്നു. ശരത്തിന് ബിജെപി പിന്തുണ നല്‍കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ മാത്രമാണുണ്ടായത്.

വിമതനായി മത്സരിക്കുന്ന ശരത്തിനെ നേരത്തെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയിരുന്നു. ഡിഐസിയിലെ ശോഭനാ ജോര്‍ജാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X