Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൈം വാരികയുടെ പതിപ്പ് സിപിഎം പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു

കൊച്ചി: സിപിഎം നേതാക്കളായ പിണറായി വിജയന്‍, എം.എം.ബേബി, തോമസ് ഐസക് എന്നിവരെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങള്‍ അടങ്ങിയ ക്രൈം വാരികയുടെ തിരഞ്ഞെടുപ്പ് പ്രത്യേക പതിപ്പ് എറണാകുളത്തെ ഒരു പ്രസില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി വെളിപ്പെടുത്തല്‍. സിപിഎം നേതാക്കാളായ ഇ.ബാലാനന്ദന്‍, കെ.ചന്ദ്രന്‍പിള്ള എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

സിപിഎമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനു സമീപത്തെ പ്രസില്‍ അച്ചടി നടക്കുമ്പോഴാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്രൈമിന്റെ കോപ്പികള്‍ പിടിച്ചെടുത്തത്.

പാര്‍ട്ടി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ലേഖനങ്ങളാണ് ഇതില്‍ അച്ചടിച്ചിരിക്കുന്നത്. ക്രൈമിനെതിരെ സിപിഎം നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+