Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.പി.എ.സി.സണ്ണി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടന്‍ കെ.പി.എ.സി സണ്ണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവാഴ്ച വൈകുന്നേരം നാലരയ്ക്ക് കോസ്മോപൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ചൊവ്വാഴ്ച ഡയാലിസിസിനായി ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. ചൊവ്വാഴ്ച സണ്ണിയുടെ 72-ാം ജന്മദിനമായിരുന്നു. രണ്ടു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു.

സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് പേട്ട സെന്റ് ആന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.

നാടകപ്രവര്‍ത്തകനായി കലാരംഗത്തെത്തിയ സണ്ണി കെ.പി.എ.സിയുടെ ഒട്ടേറെ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കെ. പി. എ. സി.യുടെ നാടകമായ മാനസപുത്രിയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.

1971ല്‍ മധുവിധു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സണ്ണി വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. നായാട്ട്, അങ്ങാടി, കോളിളക്കം, രാജാവിന്റെ മകന്‍, സി. ബി. ഐ. ഡയറിക്കുറിപ്പ് തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. അവസാനം അഭിനയിച്ച സിനിമ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ആണ്.

നാടകരംഗത്തെ ഒട്ടേറെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1999, 2000, 2002 വര്‍ഷങ്ങളില്‍ മികച്ച സ്വഭാവനടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഭാര്യ മേഴ്സി ഡിക്രൂസ്. മക്കള്‍ ദീപ, രൂപ. പരേതനായ ജോസഫ്, ജെയിംസ് എന്നിവര്‍ മരുമക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+