ദാരിദ്യ്രവും തൊഴിലില്ലായ്മയും ഇല്ലാതാക്കും: മന്‍മോഹന്‍
പെരുമ്പാവൂര്‍: യുഡിഎഫ് സര്‍ക്കാര്‍ ദാരിദ്യ്രവും തൊഴിലില്ലായ്മയും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. പെരുമ്പാവൂരില്‍ യുഡിഎഫ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പുരോഗതിക്ക് യുഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പുരോഗതിയും വികസനവും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണം. കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ള കര്‍മ പരിപാടി യുഡിഎഫിനു മാത്രമേയുള്ളൂ.
യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തിക പരാധീനതകളില്‍ നിന്ന് കര കയറ്റി. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കേരളം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications