യുഡിഎഫ് വീണ്ടും ജയിക്കും: കേന്ദ്ര്രമന്ത്രി
കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് പൂര്‍വാധികം ശക്തിയോടെ അധികാരത്തില്‍ വരുമെന്ന് കേന്ദ്ര റോഡ് ഗതാഗത സഹമന്ത്രി കെ മുനിയപ്പ .
കേരളത്തില്‍ സുസ്ഥിര ഭരണം കാഴ്ചവെക്കാന്‍ യു ഡി എഫ് സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും അതിനെമുന്‍നിര്‍ത്തിയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും കേരളജനത വിധിനിര്‍ണയിക്കുന്നതെന്നും മുനിയപ്പ അഭിപ്രായപ്പെട്ടു. കേരളത്തില്‍ കോഴിക്കോടും കണ്ണൂരും വയനാടും ഉള്‍പ്പെടുന്ന കോഴിക്കോട് മേഖലയിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി കോഴിക്കോട്ടെത്തിയ മുനിയപ്പ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു .
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്ന എല്‍ ഡി എഫ് ജയം അസ്ഥാനത്താണെന്നും ഇത്തരം പ്രവചനങ്ങള്‍ മിക്കപ്പൊഴും തീര്‍ത്തും വിപരീതമാകാറുണ്ടെന്നും മുനിയപ്പ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പ്രവചനമുണ്ടായിരുന്നെന്നും അത് അസ്ഥാനത്തായില്ലേയെന്നും മന്ത്രി ചോദിച്ചു.
സോണിയാ ഗാന്ധിയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും കേരളത്തിലെ വോട്ടര്‍മാര്‍ അത് കണക്കിലെടുക്കാതെ വിധിനിര്‍ണിയിക്കില്ലെന്നും മുനിയപ്പ വ്യക്തമാക്കി.
മാത്രമല്ല കേരളത്തിലെ വിജയത്തിനായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ടെന്നും മുനിയപ്പ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് കര്‍ണാടക അതിര്‍ത്തിവരെയുള്ള ദേശീയ പാതയുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications